നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക്; മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികളും റദ്ദാക്കാന്‍ തീരുമാനം

നിപാ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികളുടെ ട്യൂഷനുകള്‍ ഉള്‍പ്പെടെ എല്ലാ പരിശീലനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ യു.വി ജോസ് ആണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്.
നിപാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച നാദാപുരം സ്വദേശി ടി.വി അശോകന്‍ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഈ സാഹചര്യത്തില്‍ കണ്ണൂരിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് ഉള്‍പ്പെടെ സജ്ജമാക്കാന്‍ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
അതേസമയം നിപാ വൈറസ് ബാധ സംശയിച്ച് കര്‍ണാടകത്തിലും രണ്ടു പേര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിപാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇരുപതുകാരനും എഴുപത്തിയഞ്ച് വയസുകാരനും ചികിത്സയിലാണ്. അതേസമയം രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ രാജേ് ബി.വി പറഞ്ഞു.
https://www.facebook.com/Malayalivartha