തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പ് : എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു

തൂത്തുക്കുടിയിൽ സമരം ചെയ്ത ജനങ്ങളെ സ്റ്റെർലൈറ്റ് കുത്തക കന്പനിക്കുവേണ്ടി വെടിവച്ചുകൊന്ന തമിഴ്നാട് സർക്കാരിന്റെ ഭീകരനടപടിക്കെതിരെ എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തുകയും സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ.ബിജു, എം.ഷാജർഖാൻ, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് എന്നിവർ പ്രസംഗിച്ചു.
എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രക്കമ്മിറ്റി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
ജനകീയ സമരങ്ങളെ ചോരയിൽമുക്കി കൊല്ലുകയും സമരനേതാക്കളെ ഉന്നംവച്ച് വകവരുത്തുകയും ചെയ്തുകൊണ്ട് കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുകയെന്ന കേന്ദ്ര ബി.ജെ.പി ഗവണ്മെന്റിന്റെ ഗൂഢപദ്ധതിയാണ് തൂത്തുക്കുടിയിൽ തമിഴ്നാട് സർക്കാർ നടപ്പാക്കുന്നതെന്നും കൂട്ടക്കൊല വെറും ആകസ്മികമല്ല മറിച്ച് ആസൂത്രിതമാണെന്നും എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) നേതാക്കൾ കുറ്റപ്പെടുത്തി.
പ്രതിഷേധ പരിപാടിക്ക് ജില്ലാക്കമ്മിറ്റിയംഗങ്ങളായ കെ.ഹരി, പി.എസ്.ഗോപകുമാർ, എസ്.മിനി, എ.സബൂറ എന്നിവർ നേതൃത്വം നൽകി.
https://www.facebook.com/Malayalivartha