ഇന്ധനവില വര്‍ധന തുടരുന്നു... സംസ്ഥാനത്ത് പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്; പെട്രോള്‍ വില 82 രൂപയും ഡീസലിന് 74.60 രൂപയുമായി

പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82 രൂപയും ഡീസലിന് 74.60 രൂപയുമായി.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടര്‍ച്ചയായ 12ാം ദിവസമാണു വിലവര്‍ധന ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം. ഇന്ധനവില അസാധാരണ നിലയില്‍ വര്‍ധിച്ചിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈകെട്ടി നോക്കി നില്‍ക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha