സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ഏക്കറിന് കണക്കിന് ഭൂമി... എല്ലാം ഭാര്യയുടെ പേരിൽ; വിവാദനായകനായ ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ വിവാഹമോചനത്തിനൊരുങ്ങുന്നു...

ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ പകുതി കൂടി ആവശ്യപ്പെട്ട് കേരളാ പോലീസിലെ വിവാദനായകനായ ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ വിവാഹമോചനത്തിനൊരുങ്ങുന്നു. കേസ് അടുത്ത മാസം 11-നു പരിഗണിക്കും. എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരസ്‌പര സമ്മതത്തോടെയാണു വിവാഹമോചന ഹര്‍ജി നല്‍കിയതെങ്കിലും സ്വത്തിന്റെ പാതി എന്ന ആവശ്യത്തിന് അനുകൂലമായല്ല ഭാര്യയുടെ നിലപാടെന്നാണു സൂചന.
സ്വത്ത് ആവശ്യം ഐ.പി.എസ്. ഉദ്യോഗസ്‌ഥര്‍ക്കിടയിലും ചര്‍ച്ചയായി. വിവാഹമോചന സമയത്ത് ഭര്‍ത്താവ് ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ അവകാശവാദം ഉന്നയിക്കുന്നതു സാധാരണമല്ല. സുപ്രധാന തസ്‌തികയിലിരിക്കെ ഈ ഉദ്യോഗസ്‌ഥന്‍ നല്‍കിയ സ്വത്തുവിവരപ്പട്ടിക അപൂര്‍ണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
തമിഴ്‌നാട്ടിലെ 50 ഏക്കര്‍ ഭൂമി ഭാര്യയുടെ പേരിലാണു കാണിച്ചിരുന്നതെങ്കിലും രജിസ്‌ട്രേഷന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേരായിരുന്നു. കര്‍ണാടകയില്‍ ഉണ്ടായിരുന്ന 151 ഏക്കര്‍ ഭൂമി വനമാണെന്നു ചൂണ്ടിക്കാട്ടി അവിടുത്തെ വനംവകുപ്പ് ഏറ്റെടുത്തു. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കെതിരേ സ്വീകരിച്ച നടപടികളും മാധ്യമങ്ങള്‍ക്കു മുന്നിലെ പ്രസ്‌താവനകളും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും ഏറെ ശ്രദ്ധേയമായി.
https://www.facebook.com/Malayalivartha