അമ്മയെക്കാണാതെ മണിക്കൂറുകളോളം പേടിച്ചുവിറച്ചിരുന്ന കുരുന്ന് വിശന്ന് നിലവിളിച്ചപ്പോഴും അതൊന്നും കേൾക്കാതെ കുളിമുറിയിൽ ഭാര്യയെ വെട്ടിവീഴ്ത്തി: പപ്പയും മമ്മിയും വാതിൽ തുറക്കുന്നില്ലെന്ന് ഫോൺ ചെയ്ത് മുത്തശ്ശിയെ അറിയിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു! മരുമകനെ വിളിച്ച അമ്മയ്ക്ക് കേൾക്കേണ്ടിവന്ന വാക്ക് ''നിങ്ങളുടെ മകളെ ഞാന്‍ കൊന്നു''

ഐ.ടി. എന്‍ജിനിയറായ സൗമ്യയെ(33) കഴുത്തറത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് പടിഞ്ഞാറേ ചാലക്കുടി മനപ്പടി കണ്ടംകുളത്തി ലൈജുവി(38)നെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. കത്തികൊണ്ട് കഴുത്തില്‍ ഉണ്ടാക്കിയ ആഴത്തിലുള്ള മുറിവില്‍നിന്ന് രകതംവാര്‍ന്ന് മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കൈത്തണ്ടയില്‍ മുറിവുണ്ടാക്കി ആത്മഹത്യക്കു ശ്രമിച്ച ലൈജുവിനെ ചാലക്കുടി സെന്റ്‌ജെയിംസ് ആശുപത്രി ഐ.സി.യു.വില്‍നിന്നും നീരീക്ഷണമുറിയിലേക്ക് മാറ്റി. പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നുദിവസം ലൈജു നിരീക്ഷണത്തിലായിരിക്കും. ലൈജുവിനെ ഡിസ്ചാര്‍ജ് ചെയ്തശേഷം വിശദമായി ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ദമ്ബതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി നടന്നെന്ന് കരുതുന്ന കൊലപാതകം ബുധനാഴ്ച വൈകീട്ട് 4.30-ഓടെയാണ് പുറത്തറിയുന്നത്. വീട്ടിലുണ്ടായിരുന്ന എട്ടുവയസ്സുകാരന്‍ മകന്‍ ആരോണ്‍ പൂട്ടിക്കിടന്നിരുന്ന കിടപ്പുമുറിക്കു മുമ്ബില്‍ മണിക്കൂറുകളോളം കാത്തുനിന്നിട്ടും തുറക്കാതായതോടെ, തച്ചുടപറമ്ബിലുള്ള അമ്മാമ്മ (സൗമ്യയുടെ അമ്മ) ഷീലയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.
പപ്പയും മമ്മിയും വാതില്‍ തുറക്കുന്നില്ലെന്നും തനിക്ക് വിശക്കുന്നുവെന്നുമാണ് കുട്ടി പറഞ്ഞത്. കുട്ടി എഴുന്നേല്‍ക്കാന്‍ വൈകിയതാണെന്നും സൗമ്യ ജോലിക്ക് പോയിക്കാണുമെന്നുമാണ് ഷീല കരുതിയത്. ഉടന്‍ ലൈജുവിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ നിങ്ങളുടെ മകളെ ഞാന്‍ കൊന്നുവെന്നായിരുന്നു മറുപടി. ഷീലയും ഭര്‍ത്താവ് ജോസഫും കാറില്‍ പാഞ്ഞെത്തി. പോലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് ദാരുണസംഭവം കണ്ടത്. ഷീലയുമായുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷമാകാം ലൈജു കൈമുറിച്ചതെന്നാണ് പോലീസ് കരുതുന്നത്.
കൊലനടത്തിയത് കുളിമുറിയില്‍ വച്ചാണോയെന്നും പരിശോധിക്കുന്നുണ്ട്. കുളിമുറിയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ട്. രക്തം വാര്‍ന്ന് അവശനിലയില്‍ കിടന്ന ലൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിത്തിനുശേഷം പടിഞ്ഞാറേ ചാലക്കുടി നിത്യസഹായമാതാവിന്റെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. എസ്.പി. എം.കെ. പുഷ്‌കരന്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈ.എസ്.പി. സി.എസ്. ഷാഹുല്‍ഹമീദ്, സി.ഐ. വി. ഹരിദാസ്, എസ്. ഐ. ജയേഷ്ബാലന്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
സൗമ്യയും ലൈജുവും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നാണ് ബന്ധുക്കള്‍ പോലീസിനു നല്‍കിയ വിവരം. കഴിഞ്ഞ ശനിയാഴ്ച ലൈജുവിന്റെ സഹോദരന്റെ വീട്ടില്‍ വിവാഹമുണ്ടായിരുന്നു. ലൈജു ഇതിനു പോയില്ല. എന്നാല്‍, സൗമ്യ പോകുന്നതിന് തയ്യാറായി നിന്നിരുന്നു. ഇതു കണ്ട ലൈജു സൗമ്യയെ വഴക്കുപറഞ്ഞ് പിന്തിരിപ്പിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും നടന്നു. 11 വര്‍ഷം മുമ്ബാണ് ഇവരുടെ വിവാഹം നടന്നത്. അമേരിക്കയില്‍ ജോലിയായിരുന്ന ലൈജു ജോലി നിര്‍ത്തി നാട്ടിലെത്തിയാണ് കൊരട്ടി കിന്‍ഫ്രാപാര്‍ക്കില്‍ ജോലിക്കു കയറിയത്. ഈ ജോലിക്കും ലൈജു കൃത്യമായി പോയിരുന്നില്ല. ഇങ്ങനെ ജോലി നഷ്ടപ്പെടുത്തുന്നതില്‍ സൗമ്യക്ക് എതിര്‍പ്പുണ്ടായിരുന്നു.
മൂന്നുമുറികളാണ് കൊലപാതകം നടന്ന വീട്ടിലുള്ളത്. സംഭവദിവസം സൗമ്യയും മകന്‍ ആരോണും ഒന്നിച്ച് ഒരു മുറിയിലാണ് കിടന്നത്. ലൈജു തൊട്ടടുത്ത മുറിയിലും. രാതി 11 മണിക്ക് ശേഷമാണ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുള്ളത്. ലൈജു കിടന്ന മുറിയിലാണ് സൗമ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha