ആറ് വർഷമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ സഹായിയായി നിന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ വീട്ടിലെ സഹായിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ്(37) ആണ് മരിച്ചത്. സുധാകരന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.ആറുവര്‍ഷമായി സുധാകരന്റെ സഹായിയായി പ്രസാദ് കൂടെയുണ്ട്.
കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെ ഉറങ്ങാന്‍ കിടന്ന ഇയാള്‍ രാവിലെയായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുജോലിക്കാരി വിളിച്ചുനോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ലക്ഷ്മി, ഏകസഹോദരി: പ്രഭാവതി.
ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാക്കൂ എന്ന് പൊലീസ് അറിയിച്ചു. ആറുവര്‍ഷമായി സുധാകരന്റെ സഹായിയായി പ്രസാദ് ഒപ്പമുണ്ട്. അസ്വഭാവിക മരണത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha