ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ മരണം... കുറ്റപത്രം ഇന്ന് വായിക്കും... കുറ്റാരോപിതരായ അധ്യാപകരോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം വെള്ളിയാഴ്ച വായിക്കും. കേസില്‍ കുറ്റാരോപിതരായ സ്‌കൂളിലെ അധ്യാപികമാരായ ക്രസന്റ് നേവിനോടും സിന്ധു പോളിനോടും ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 120 പേജുള്ള കുറ്റപത്രം കഴിഞ്ഞ മാര്‍ച്ച് 31നാണ് സമര്‍പ്പിച്ചത്.
അധ്യാപകര്‍ക്കെതിരെ ഐ.പി.സി 305, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഗൗരി നേഹ ജീവനൊടുക്കിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍െപ്പടെ 28 രേഖകളും സ്‌കൂളിലെ വിദ്യാര്‍ഥികളടക്കം 71 പേരുടെ സാക്ഷിമൊഴികളും ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് ഗൗരി നേഹ ജീവനൊടുക്കിയത്. പ്രതികള്‍ ഹാജരായില്ലെങ്കില്‍ കുറ്റപത്രം വായിക്കുന്നത് മാറ്റിവെച്ചേക്കും.
https://www.facebook.com/Malayalivartha