ഓസ്‌ട്രേലിയയുടെ സഹായം തേടി ഇന്ത്യ... 'ഹെന്‍ഡ്ര' വൈറസ് ബാധയെ തുടര്‍ന്ന് ഓസ്‌ട്രേലിയ സ്വയം വികസിപ്പിച്ചെടുത്ത മരുന്ന് കേരളത്തിലെത്തിക്കാന്‍ നീക്കം തുടങ്ങി; ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ വഴി മരുന്ന് സൗജന്യമായും വേഗത്തിലും ലഭ്യമാക്കാൻ ശ്രമം തുടരുന്നു...

ഓസ്‌ട്രേലിയയില്‍ മോണോക്ലോണല്‍ ആന്റിബോഡീസ് എം 102.4 എന്ന വിഭാഗത്തില്‍പ്പെടുന്ന മരുന്ന് ഉപയോഗിച്ച് ഓസ്‌ട്രേലിയയില്‍ ഹെന്‍ഡ്ര വൈറസിനെ പടികടത്തിയിരുന്നു. ഹെന്‍ഡ്ര വൈറസ് ബാധയെ തുടര്‍ന്ന് ഓസ്‌ട്രേലിയ സ്വയം വികസിപ്പിച്ചെടുത്തതാണ് ഈ മരുന്ന്.
ഈ മരുന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിനു കത്തയച്ചിരുന്നു. പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ഇന്ത്യ ബന്ധപ്പെട്ടത്. മരുന്നു കേരളത്തില്‍ ലഭ്യമാകുന്നതിനായി നീക്കം തുടങ്ങിയിട്ടുണ്ട്. നിലവില്‍ റൈബവൈറിന്‍ എന്ന മലേഷ്യന്‍ മരുന്നാണ് നിപ്പ രോഗബാധിതരായവര്‍ക്കു നല്‍കുന്നത്.
എന്നാല്‍ റൈബവൈറിന്‍ പൂര്‍ണമായി ഫലപ്രദമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് വേറെ മരുന്നിനായി അന്വേഷണം ആരംഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ വഴി മരുന്ന് സൗജന്യമായും വേഗത്തിലും ലഭ്യമാക്കാനാണു ശ്രമം. ഹെന്‍ഡ്ര ദൗത്യസംഘം 2013 ലാണ് മരുന്ന് കണ്ടെത്തുന്നത്. മരുന്നുപയോഗിച്ച പത്തു പേരും രോഗം തരണം ചെയ്തിരുന്നു.
ക്വീന്‍സ് ലാന്‍ഡില്‍ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മനുഷ്യനിലെ നിപ്പ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുന്നതാണോയെന്ന് പരിശോധിക്കുന്നതിനു വേണ്ടി അയച്ചു തരണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha