കേരളത്തിനു പിന്നാലെ കര്‍ണാടകയിലേക്കും നിപ്പാ വൈറസ് പടര്‍ന്നതായി സംശയം... രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു

കേരളത്തിനു പിന്നാലെ കര്‍ണാടകയിലേക്കും നിപ്പാ വൈറസ് പടര്‍ന്നതായി സംശയം. കര്‍ണാടകയിലെ ഷിമോഗയില്‍നിന്നും കോഴിക്കോട്ട് എത്തിയ മൂന്ന് പേര്‍ക്കാണ് നിപ്പാ വൈറസ് ബാധയെന്ന് സംശയിക്കുന്നത്. ഇവരുടെ രക്ത സാന്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇവര്‍ കോഴിക്കോട് എത്തിയത്. ഇതിനു പിന്നാലെ ഇവര്‍ക്ക് പനി വന്നതാണ് സംശയത്തിന് കാരണം.
അതേസമയം കോഴിക്കോട്ട് ചങ്ങരോത്തെ കിണറ്റില്‍ കണ്ട വവ്വാലുകളില്‍ വൈറസ് സാന്നിധ്യമുണ്ടോയെന്നത് സംബന്ധിച്ച് ഇന്ന് സ്ഥിരീകരണമാവും. ഭോപ്പാലിലെ ലാബിലേക്കയച്ച വവ്വാലുകളുടെ രക്തപരിശോധന ഫലം ഇന്ന് ലഭിക്കും. നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്ട് ഇന്ന് സര്‍വകക്ഷിയോഗം ചേരും.
https://www.facebook.com/Malayalivartha