കണക്കു കൂട്ടി മുന്നണികൾ കാത്തിരിക്കുന്നു; ചെങ്ങന്നൂരിലെ വിധി വ്യാഴാഴ്ച.വിജയ പ്രതീക്ഷ പങ്കുവച്ച് മൂന്നു മുന്നണികളും; ഭുരഭിമാനക്കൊല ബാധിക്കുമോ എന്ന ആശങ്കയിൽ എൽ ഡി എഫ്

76.3% പോളിംഗ് രേഖപ്പെടുത്തിയ ചെങ്ങന്നൂർ നിയനിയോജകമണ്ഡലത്തിൽ കണക്കുകൂട്ടലുകളും ആയി 3 മുന്നണികളും. ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് തങ്ങൾക്ക് അനുകൂലഘടകമാണെന്ന് മൂന്നു മുന്നണികളും പറയുന്നു. അതേസമയം തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന ദുരഭിമാനക്കൊലയുടെ വാർത്ത വോട്ടർമാരെ സ്വാധീനിക്കുമോ എന്ന ആശങ്കയും എൽഡിഎഫ് ക്യാമ്പിലുണ്ട്. ആകെ മണ്ഡലത്തിലുള 1,99,340 വോട്ടർമാരിൽ 1,52O35 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.കനത്ത മഴയെ അവഗണിച്ചാണ് ഇത്രയുമാളുകൾ വോട്ട് രേഖപെടുത്തിയത്.
7000 മുതൽ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് UDF ക്യാംപ് പറയുന്നു.ഭൂരിപക്ഷത്തിലും വോട്ട് വിഹിതത്തിലും വർധനവുണ്ടാകുമെന്നും മണ്ഡലം നിലനിറുത്താൻ സാധിക്കുമെന്നുമാണ് LDF കണക്കു കൂട്ടുന്നത്. ബി.ഡി.ജെഎസ്സിന്റെ നിസ്സഹകരണം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് കാണിക്കുകയാണ് ബി.ജെ.പിയുടെ ഒരു വെല്ലുവിളി. കൂടുതൽ വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇവർ. മറ്റന്നാളാണ് വോട്ടെണ്ണൽ നടക്കുക. ചെങ്ങന്നൂർ ക്രിസ്ത്യൻ കേളേജ് സ്ട്രോങ്ങ് റൂമിലാണ് വോട്ടിങ്ങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മുന്നണികൾ അവരുടെ അവസാന വട്ട കണക്കുകൂട്ടുലുകൾ തുടരുകയാണ്.
https://www.facebook.com/Malayalivartha