കൊന്നുകളഞ്ഞില്ലേ... എന്റെ പ്രാണനെ... കെവിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് അലമുറയിട്ട നീനുവിനെ പിടിച്ച് മാറ്റാന്‍ പണിപ്പെട്ട് ബന്ധുക്കൾ; വിങ്ങലോടെ കേരളം!!

പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം കണ്ട് അലമുറയിട്ട് വീണ നീനുവിനെ പിടിച്ച് മാറ്റാന്‍ കെവിന്റെ അച്ഛന്‍ ഏറെ പണിപ്പെട്ടു. നീനുവിന്റെ സങ്കടം കണ്ടു നിന്നവരുടേയും ഹൃദയം നുറുക്കുന്നതായിരുന്നു.
കെവിന്റെ മാതാവും സഹോദരിയും ദുഖം സഹിക്കാനാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. കരളലിയിക്കുന്ന കാഴ്ചകളാണ് കെവിന്റെ വീട്ടില്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലെത്തിയിട്ടുണ്ട്. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്‌ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌ക്കാരം. വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.
ഹര്‍ത്താലായിട്ടും വളറെ ദൂരപ്രദേശത്ത്‌നിന്നും നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്.മൃതദേഹം ഉച്ചക്ക് രണ്ടരവരെ െപാതു ദര്‍ശനത്തിന് വെക്കും. ശേഷം വൈകീട്ട് മൂന്നു മണിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തെന്മലയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.
പോസ്റ്റ്മോര്‍ട്ടം നടന്ന ആശുപത്രി പരിസരത്ത് വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു. പോസ്റ്റ്േമാര്‍ട്ടം നടപടികള്‍ തുടങ്ങിയതു മുതല്‍ ആരെയും ഫോറെൻസിക്ക് വിഭാഗത്തിലേക്ക് കയറ്റി വിട്ടിരുന്നില്ല. അതിനിടെ, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളിലേക്ക് കയറിയത് സംഘര്‍ഷത്തിനിടയാക്കി. സി.പി.എം പ്രവര്‍ത്തകര്‍ ഇതിനെതിെര രംഗെത്തത്തുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാവുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു.
യു.ഡി.എഫ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയും സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിയും നടന്നു. ഇത് തടയാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രി പരിസരത്തേക്ക് മാര്‍ച്ച് നടത്തി. ഇത് തടയാന്‍ ശ്രമം നടത്തുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
അതേസമയം, കെവിെന്റ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്-ബി.ജെ.പി-സി.എസ്.ഡി.എസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha