ഭാര്യയുടെ വേർപാടിന്റെ വേദന മാറും മുൻപേ കുരുന്നുകളും ആശുപത്രിയിൽ; നിപ്പ ബാധിച്ചു മരിച്ച ലിനിയുടെ മക്കള്‍ക്ക് പനി; പ്രാർത്ഥനയോടെ ഉറ്റവർ

പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സായിരുന്ന ലിനി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നിപ്പ വൈറസ് ബാധിച്ചു മരിച്ചത്. ആ വേദന മാറും മുൻപേ പനി ബാധിച്ച് ലിനിയുടെ രണ്ടു മക്കളെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസമാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ കുട്ടികള്‍ ചികിത്സ തേടിയത്. അഞ്ചും രണ്ടും വയസുള്ള റിഥുലും സിദ്ധാര്‍ഥുമാണ് ചികിത്സയിലുള്ളത്. മാരകമായ നിപ വൈറസെന്ന് തിരിച്ചറിയുന്നതിന് മുൻപ് രോഗിയെ പരിചരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്ബനോട സ്വദേശി ലിനി.
താന്‍ പരിചരിച്ച സാബിത്ത് എന്ന രോഗിയില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്. ലിനിയുടെ മരണത്തെ തുടര്‍ന്ന് ഇവരുടെ രണ്ടു മക്കള്‍ക്കും സര്‍ക്കാര്‍ 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കിയിരുന്നു. മാത്രമല്ല ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha