ബംഗളുരുവിലേക്ക് ഒളിച്ചു കടക്കാനെത്തിയ ഇരുവരും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകും വരെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയാൻ പ്ലാൻ ചെയ്തു... പക്ഷെ സംഭവിച്ചത് മറ്റൊന്ന്; ഷാനുവിന്റെയും ചാക്കോയുടെയും കീഴടങ്ങൽ വ്യക്തമായ പ്ലാനോടെ...

കെവിനെ മൃഗീയമായി കൊലപ്പെടുത്തിയതിന് ശേഷം ഷാനു ചാക്കോ, പിതാവ് ചാക്കോ ജോണ്‍ എന്നിവര്‍ ഇരിട്ടിക്കടുത്ത കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത് പോലീസുമായുണ്ടാക്കിയ മുന്‍കൂട്ടിയുള്ള ധാരണയുടെ അടിസ്‌ഥാനത്തിലെന്ന് സൂചന. ചൊവ്വാഴ്‌ച്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണു ഷാനവും ചാക്കോയും കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇരുവരുടെയും കീഴടങ്ങല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കുപോലും നല്‍കാതെ പോലീസ് അതീവരഹസ്യമാക്കി വെച്ചതും ഏറെ ദുരൂഹത ഉയര്‍ത്തി.
എന്നാല്‍ ആരാണ് ബന്ധു എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കെവിന്‍ മുങ്ങി മരിച്ചതാണെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബംഗളൂരുവില്‍ ഒളിച്ചു കഴിയുകയായിരുന്ന പ്രതികള്‍ തങ്ങളുടെ അഭിഭാഷകരുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകന്റെ സഹായത്തോടെ കരിക്കോട്ടക്കരിയിലെത്തി കീഴടങ്ങുകയായിരുന്നുവെന്നും പറയപ്പെടുന്നു.
കീഴടങ്ങിയ ഉടന്‍ സ്‌റ്റേഷന്‍ എസ്.ഐ: ടോണി ജെ. മറ്റം പ്രതികളെ സ്‌റ്റേഷനില്‍നിന്നു മാറ്റി. പ്രതികളെ ഇരിട്ടി സ്‌റ്റേഷനില്‍പോലും എത്തിക്കാതെ ആറളം ഫാമിലെ ഊടു വഴികളിലൂടെയാണ് കണ്ണൂരിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് സ്‌േറ്റഷന്‍ ചുമതലയിലയുണ്ടായിരുന്ന എ.എസ്.ഐ ഇവിടെ ആരും എത്തിയിട്ടില്ലെന്നും കീഴടങ്ങിയിട്ടില്ലെന്നുമാണ് അറിയിച്ചത്.
https://www.facebook.com/Malayalivartha