നീനുവിന്റെ കണ്ണീർ ചാനലുകളെ കൂട്ടുപിടിച്ച് യുഡിഎഫ് മുതലെടുത്തു; ദുരഭിമാനക്കൊല സംബന്ധിച്ച വാര്‍ത്തകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് തിരിച്ചടിയാകുമെന്ന് ഭയന്ന് കേബിൾ കട്ട് ചെയ്ത് എൽ ഡി എഫിന്റെ മറു തന്ത്രം

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടക്കം മുതൽ വോട്ടെണ്ണലിന്റെ തലേ ദിവസം വരെ എൽ ഡി എഫാണ് മുന്നിൽ നിന്നത്. എന്നാൽ കെവിന്റെ മരണവും നീനുവിന്റെ കണ്ണീരും പടിക്കൽ കൊണ്ട് കാലം ഉടയ്ക്കുന്ന അവസ്ഥയിലായിരുന്നു എൽ ഡി എഫ്.
ഈ സാഹചര്യം യുഡിഎഫ് ശരിക്കും മുതലെടുത്തു. ചാനലുകളെ കൂട്ടുപിടിച്ച് വിഷയം സജീവ ചർച്ചയാക്കി മാറ്റി. യുഡിഎഫ് നേതാക്കളെല്ലാം കോട്ടയത്തേയ്ക്ക് പായുകയും സത്യാഗ്രഹം നടത്തുകയും പിറ്റേന്ന് ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു. യുഡിഎഫ് കേരളം മൊത്തം കെവിൻ വിഷയം ചർച്ച ചെയുന്നതറിഞ്ഞ് എൽ ഡി എഫ് ബുദ്ധികേന്ദ്രങ്ങൾ ഉണർന്നു.
വോട്ട് ചെയ്യുന്ന ജനങ്ങൾ ഇതൊന്നും അറിയാതിരിക്കാൻ അവർ ചെയ്ത മറുതന്ദ്രമാണ് നാട്ടിലെ സകല കേബിളുകളും കട്ട് ചെയ്യാനുള്ള ആഹ്വാനം. ഇതൊരു ആവേശമായി എൽ ഡി എഫ് പ്രവർത്തകർ ഏറ്റെടുത്തതോടെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും കോട്ടയത്ത് നടക്കുന്നത് എന്തെന്ന് അറിയാൻ കഴിഞ്ഞില്ല . സജി ചെറിയാന്റെ മുന്നേറ്റം കാണിക്കുന്നത് ഇതാണ്
ദുരഭിമാനക്കൊല സംബന്ധിച്ച വാര്‍ത്തകള്‍ സമതിദായകര്‍ കാണുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ആല, ചെന്നിത്തല, ചെങ്ങന്നൂര്‍ ടൗണ്‍, പ്രാവിന്‍കൂട്, മാന്നാര്‍, മുളക്കുഴ എന്നിവിടങ്ങളിലെ ചാനല്‍ കേബിളുകൾ വ്യാപകമായി എൽ ഡി എഫ് വിച്ഛേദിച്ചത്. ഇപ്പോൾ കോൺഗ്രസ്സിന്റെ ഏറ്റവുംവല്ല്യ തട്ടകമായ മാന്നാറിൽ പോലും സജി ചെറിയാൻ വ്യക്തമായി ഭൂരിപക്ഷം നേടി.
https://www.facebook.com/Malayalivartha