ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല... ഇനി ഒരുമിച്ചുള്ള മരണമേ മുന്നിലുള്ളൂ... ആ തീരുമാനം എടുക്കും മുൻപ് അവർ ഒരുമിച്ച് ബൈക്കിൽ കറങ്ങി... മരണത്തിൽ പോലും വേർ പിരിയാതിരിക്കാൻ ഷാൾ ഉപോയിഗിച്ച് പരസ്പരം കെട്ടി..

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി. എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ പോവണമെന്നു പറഞ്ഞ് ചൊവ്വാഴ്‌ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അശ്വതി തിരിച്ചെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി അമ്മാവന്‍ രാജേഷ് വളപട്ടണം പോലിസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പോലിസ് കേസെടുത്ത് അനേ്വഷണം നടത്തുന്നതിനിടെയാണ് കമല്‍കുമാറിനെയും കാണാതായതായ വിവരം ലഭിച്ചത്. സൈബര്‍ സെല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരും ഇരിട്ടി മേഖലയില്‍ ഉള്ളതായി സൂചന ലഭിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയിലെത്തിയ യുവതിയും യുവാവും സഞ്ചരിച്ച കെഎല്‍ 13 എഡി 6338 എന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഇതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ശശിപ്പാറ വ്യൂ പോയിന്റിന് താഴെയുള്ള വനാന്തരത്തിലെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ യുവതിയുടെ ഷാള്‍ ഉപയോഗിച്ച് പരസ്‌പരം കെട്ടിയ നിലയിലാണ്. പയ്യാവൂര്‍, ശ്രീകണ്‌ഠപുരം, വളപട്ടണം പോലിസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്‍ക്വസ്‌റ്റിനു ശേഷം പോസ്‌റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha