കാശ്മീരിലെ ഷോപ്പിയാനില്‍ ഇന്നലെ രാത്രി തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

കാശ്മീരിലെ ഷോപ്പിയാനില്‍ ഇന്നലെ രാത്രി തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍ . ദേഹത്ത് വെടിയുണ്ടകളുമായി ഇന്ന് രാവിലെ ഷോപ്പിയാനിലെ ദംഗാമിലാണ് മൃതദേഹം കണ്ടെത്തിയത്. ജാവേദ് അഹമ്മദ് എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. കച്ച്ദ്വാരയിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ജാവേദ് അഹമ്മദിനെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
നാല് പേരടങ്ങിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അടുത്തിടെ പുല്‍വാമയില്‍ നിന്നും തട്ടിക്കൊണ്ടു പോയ ഔറന്‍ഗസേബ് എന്ന സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് റംസാന്‍ മാസത്തില്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിരുന്ന വെടിനിറുത്തല്‍ റദ്ദാക്കാന്‍ സൈന്യം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























