പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് തോഗ്‌ബെയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് തോഗ്‌ബെയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തോഗ്‌ബെ വ്യാഴാഴ്ചയാണ് ഇന്ത്യയിലെത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും തോഗ്‌ബെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രപതിയുമായും തോഗ്‌ബെ കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, സുരക്ഷ, നയതന്ത്രസഹകരണം തുടങ്ങി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തോഗ്‌ബെയുടെ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താനുള്ള അവസരമാണിതെന്നു വിദേശകാര്യമന്ത്രാലയവും അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha






















