ജോലിക്കെത്തിയില്ലെന്ന കുറ്റത്തിന് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് ചാട്ടവാറിന് അടിച്ചു ; പമ്പുടമയും സുഹൃത്തും അറസ്റ്റിൽ ;സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

ജോലിക്ക് എത്തിയില്ലെന്ന കുറ്റത്തിന് ജീവനക്കാരന് പെട്രോൾ പമ്പുടമയുടെ ക്രൂരമർദ്ദനം .മധ്യപ്രദേശിലെ ഹൊഷങ്കബാദിലാണ് നാടിനെ നടുക്കിയ ക്രൂരസംഭവം അരങ്ങേറിയത് . ഏതാനും ദിവസം ജോലിക്ക് എത്തിയില്ലെന്ന കാരണത്താലാണ് ഉടമയും സുഹൃത്തും പമ്പിലെ തൂണിൽ കെട്ടിയിട്ട് ജീവനക്കരനെ മർദിച്ചത് .
അതേസമയം, ഒരു അപകടത്തില്‍പെട്ടതിനാലാണ് തനിക്ക് അഞ്ചാറു ദിവസത്തേക്ക് ജോലിക്ക് പോകാന്‍ കഴിയാതിരുന്നതെന്ന് മര്‍ദ്ദനത്തിന് ഇരയായ ജീവനക്കാരന്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പമ്പുടമ വിളിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ജോലിക്കെത്തി. എന്നാല്‍ താന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ തന്നെ ചീത്തവിളിക്കുകയും പമ്പിൽ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവത്തില്‍ പമ്പ് ഉടമയേയും സുഹൃത്തിനേയും പോലീസ് അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha

























