ലാഹോറിലെ കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ ; നഗരത്തിന് മദ്ധ്യത്തിലായി രണ്ട് കൂറ്റന്‍ സിങ്ക് ഹോളുകള്‍ രൂപപ്പെട്ടതായി റിപോര്‍ട്ട്

ലാഹോറിലെ കനത്ത മഴയിൽ നഗരത്തിന് മദ്ധ്യത്തിലായി രണ്ട് കൂറ്റന്‍ സിങ്ക് ഹോളുകള്‍ രൂപപ്പെട്ടതായി റിപോര്‍ട്ട്. മാള്‍ റോഡിലാണ് ഭൂമി താഴ്ന്നുപോയത്. കഴിഞ്ഞ 24 മണിക്കൂറില്‍ 252 മില്ലിമീറ്റര്‍ മഴ ലാഹോറില്‍ രേഖപ്പെടുത്തി. ആറോളം പേര്‍ മഴക്കെടുതിയില്‍ മരിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്.
മഴപെയ്ത് ഭൂമി താഴ്ന്ന പ്രദേശത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ അധികൃതര്‍ വഴിതിരിച്ചുവിടുകയാണ്. മണ്‍സൂണിന്റെ ആദ്യ മഴ ലഭിച്ചപ്പോഴേക്കും രാജ്യത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ മഴക്കാലം കഴിയുമ്പോഴേക്കും രാജ്യത്തിലെ ജനങ്ങളുടെ അവസ്ഥ എന്താകുമെന്ന്ഞങ്ങൾ സർക്കാരിനോട് ആരായുന്നു.
https://www.facebook.com/Malayalivartha

























