സുപ്രീം കോടതിയുടെ വിധി അനുസരിക്കാൻ ലഫ്റ്റനെന്റ് ഗവർണർ സഹകരിക്കണമെന്ന അരവിന്ദ് കെജ്രിവാൾ ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉപമുഖ്യമന്ത്രിയും ലഫ്റ്റനെന്റ് ഗവർണറുമായി കൂടി കാഴ്ച ഇന്ന്

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് ഡൽഹിയിൽ അധികാരമെന്ന സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉപമുഖ്യമന്ത്രിയും ലഫ്റ്റനെന്റ് ഗവർണറുമായി കൂടി കാഴ്ച . സുപ്രീം കോടതിയുടെ വിധി അനുസരിക്കാൻ ലഫ്റ്റനെന്റ് ഗവർണർ സഹകരിക്കണമെന്ന അരവിന്ദ് കെജ്രിവാളിന്റെ കത്തിന്റെ പച്ഛാത്തലത്തിലാണ് ഇന്നത്തെ കൂടി കാഴ്ച. കോടതി ഉത്തരവിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള അനുമതി ലഫ്റ്റനെന്റ് ഗവർണറിൽ നിന്ന് സർക്കാർ എടുത്തു മാറ്റിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നുമില്ല. അധികാരം സർക്കാരിനല്ല ലഫ്റ്റനെന്റ് ഗവർണർക്കാണ് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ ഉത്തരവ് നിലനിൽക്കുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇതിനെതിരായി സുപ്രീം കോടതിയെ വീണ്ടും സമീപിക്കാൻ ഒരുങ്ങുന്നതിന് ഇടയിലാണ് സർക്കാർ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha

























