സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി മാറ്റി വച്ചു

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി മാറ്റിവച്ചു. തരൂര്‍ കോടതിയില്‍ ഹാജരായെങ്കിലും രേഖകളുടെ സൂക്ഷപരിശോധനകള്‍ക്കായാണ് ജൂലായ് 26ലേക്ക് കേസ് മാറ്റിവച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ തരൂരിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം സാധാരണ ജാമ്യമാക്കി കോടതി അനുവദിച്ചു.
ജാമ്യതുകയായ ഒരു ലക്ഷം രൂപ തരൂര്‍ കെട്ടിവച്ചതിനെ തുടര്‍ന്നാണിത്. കേസില്‍ തരൂരിനെതിരെ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തരൂരിന്റെ അഭിഭാഷകര്‍ എതിര്‍ത്തു. ഇതിന്മേലാണ് രേഖകള്‍ പരിശോധിക്കുന്നതിനായി കോടതി കേസ് മാറ്റിവച്ചത്.
https://www.facebook.com/Malayalivartha

























