മയക്കുമരുന്ന് ലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കാല് വച്ചിരുന്നു, യുവാവിന്റെ ഇരുകാലുകളും ട്രെയിനടിയില്‍പ്പെട്ട് നഷ്ടപ്പെട്ടു

മയക്കുമരുന്നിന്റെ ലഹരിയില്‍ റെയില്‍വെ ട്രാക്കില്‍ കാല് വച്ചിരുന്നു യുവാവിന്റെ ഇരുകാലുകളും ട്രെയിനടിയില്‍പ്പെട്ട് നഷ്ടപ്പെട്ടു. മുട്ടിന് താഴെയുള്ള ഭാഗമാണ് മുറിഞ്ഞുപോയത്. പഞ്ചാബിലെ ഒരു റെയില്‍വെ ട്രാക്കിലാണ് സംഭവമുണ്ടായത്. സംഭവത്തിന് ശേഷം നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
റെയില്‍വെ ട്രാക്കില്‍ നിന്നും രക്ഷപ്പെടുത്തിയ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. എവിടെയാണ് ഇയാളുടെ വീടെന്നും ബന്ധക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോണ്‍ നമ്പര്‍ ചോദിച്ചെങ്കിലും ഉത്തരമൊന്നും പറഞ്ഞില്ല. യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha

























