ഉത്തര്‍പ്രദേശില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. യുപിയിലെ മുസഫര്‍നഗറിലാണ് സംഭവം നടന്നത്. രാംരാജ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ യുവതി ജോലിക്ക് കയറാന്‍ ബസില്‍ പോകുന്നതിനിടെയാണ് ബസില്‍ വച്ച് യുവാവ് മോശമായി പെരുമാറിയത്.അമിത് കുമാറെന്ന 26കാരനാണ് അറസ്റ്റിലായത്.
പെരുമാറ്റം അതിരുവിട്ടപ്പോള്‍ യുവതി ഇയാള്‍ക്കു നേരെ തിരിഞ്ഞു, ഇതോടെ ബസില്‍ നിന്ന് ഇറങ്ങിയോടിയ അമിതിനെ പിന്നീട് പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha

























