മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും തോക്കുകളുമായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായി പോലീസ് പിടിയില്‍...

മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും തോക്കുകളുമായും ദാവൂദ് ഇബ്രാഹിമിന്റെ അനുയായി എന്ന് സംശയിക്കുന്നയാള്‍ പിടിയിലായി. എകെ 56 തോക്കും നൂറ് തിരികളും രണ്ട് കൈത്തോക്കും മൂന്ന് മൊബൈല്‍ ഫോണുകളും സ്‌ഫോടക വസ്തുകളും ഇയാളില്‍നിന്നും പോലീസ് പിടിച്ചെടുത്തു.
നയിം ഫഹിം ഖാന്‍(42) ആണ് പിടിയിലായത്. ഇയാള്‍ ദീര്‍ഘനാളായി ഒളിവിലായിരുന്നുവെന്നും പോസീസ് പറഞ്ഞു. പോലീസ് നയിമിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























