കാമുകന് നേരിൽ കാണാനും സംസാരിക്കാനും സമയമില്ല; അവഗണനയിൽ മനംനൊന്ത് മണിക്കൂറുകളോളം എസ്‌കലേറ്ററിന് മുകളില്‍ ഇരുന്നതിന് ശേഷം മാളിന് മുകളിൽ നിന്ന് കാമുകി ചാടി മരിച്ചു

കാമുകന്റെ അവഗണനയിൽ മനം നൊന്ത് യുവതി മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ശനിയാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. കാസ്‌കഞ്ച് സ്വദേശിയായ ശിവാനി (25)ആണ് കാമുകന്‍ പരസ്‌പരം കാണാനോ ഫോണില്‍ വിളിക്കാനോ തയ്യാറാവാത്തതില്‍ മനംനൊന്ത് ദി ഗ്രേറ്റ് ഇന്ത്യ പ്ലേസ് മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
ശിവാനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 3.30ഒാടെ മരിക്കുകയായിരുന്നു. ശിവാനിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ നിന്നാണ് കാമുകനുമായുള്ള പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാവുന്നത്. ഒരു മണിക്കൂറിലേറെ സമയം എസ്കലേറ്ററിനു സമീപം ഇരുന്നതിനു ശേഷമാണ് യുവതി മാളിനു മുകളില്‍ നിന്ന് ചാടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
യു.പിയിലെ കാസ്ഗഞ്ച് സ്വദേശിനിയായ ശിവാനി ബറോല ഗ്രാമത്തില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു. നോയിഡയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശിവാനി.
https://www.facebook.com/Malayalivartha

























