മുൻകേന്ദ്രമന്ത്രി ചിദംബരത്തിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച ;സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ വീട്ടിൽ വൻകവർച്ച .ചെന്നൈയിലെ നുംങ്കമ്പാക്കത്തുള്ള വീട്ടിലാണ് കവർച്ച നടന്നത് . 1.5 ലക്ഷം രൂപയും ഒരുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് മോഷണം പോയതായി പൊലീസ് വ്യക്തമാക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണം ഈ അടുത്ത ദിവസമായിരുന്നു പുറത്തറിഞ്ഞത്. ചിദംബരത്ത് വീടിന് സമീപം ജോലി ചെയ്യുന്ന ചിലരെയാണ് പൊലീസ് സംശയിക്കുന്നത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























