ഗൂഗിള്‍ നിർമ്മിത ബുദ്ധി സംഘത്തിലേയ്ക്ക് ഇന്ത്യന്‍ യുവാവിന് ക്ഷണം; ശമ്പളം കേട്ടാൽ ഏവരും ഞെട്ടും

ഗൂഗിള്‍ നിർമ്മിത ബുദ്ധി സംഘത്തിലേയ്ക്ക് 22 കാരനായ ഇന്ത്യന്‍ യുവാവിന് ഗൂഗിളിന് ക്ഷണം. ആദിത്യ പലിവാല്‍ എന്ന ഇന്റഗ്രേറ്റഡ് എം.ടെക്ക് വിദ്യാര്‍ത്ഥിയെയാണ് വര്‍ഷം 1.2 കോടി ശമ്പളത്തിൽ ഗൂഗിള്‍ നിയമിച്ചിരിക്കുന്നത്.
ഗൂഗിള്‍ ആഗോള തലത്തില്‍ നടത്തിയ പരീക്ഷയിലാണ് ആദിത്യയെ തെരഞ്ഞെടുത്തത്. 6000 പേര്‍ പങ്കെടുത്ത പരീക്ഷയില്‍ ആദിത്യ ഉള്‍പ്പടെ 50 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. മുംബൈ സ്വദേശിയായ ആദിത്യ ബംഗളൂരു ഐ.ഐ.ഐ.ടി.ബി വിദ്യാര്‍ത്ഥിയാണ്. ജൂലൈ 16 നാണ് ആദിത്യ ഗൂഗിള്‍ സംഘത്തിനൊപ്പം ചേരുന്നത്.
ഗൂഗിള്‍ പോലൊരു കമ്പനിയില്‍ ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ജോലിയുടെ ഭാഗമായി പുതിയ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം ലഭിക്കുമെന്നും ആദിത്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























