കനത്ത മഴയില്‍ മഹാരാഷ്ട്രയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു

മഹാരാഷ്ട്രയില്‍ കനത്ത മഴ. ശക്തമായ മഴയിലും കാറ്റിലും മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ അരുമുണ്ടായിരുന്നില്ല. കെട്ടിടം തരര്‍ന്നു വീഴുമെന്ന സൂചനകള്‍ നേരത്തേ തന്നെ ലഭിച്ചിരുന്നു എന്നാണ് സമീപവാസികള്‍ പറയുന്നത്.
മുംബൈയിലെ കുര്‍ലയിലാണ് സംഭവം നടക്കുന്നത്. ശക്തമായ മഴയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു കെട്ടിടം ഭാഗികമായാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു വിവരങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha






















