ജിംനാസ്റ്റിക്‌സ് റിങ്ങില്‍ ഇന്ത്യയുടെ ദീപ കര്‍മാക്കര്‍ക്ക് സ്വര്‍ണം

ജിംനാസ്റ്റിക്‌സ് റിങ്ങില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ ദീപ കര്‍മാക്കര്‍ക്ക് സ്വര്‍ണം. രണ്ടുവര്‍ഷത്തിനുശേഷമാണ് ദീപയുടെ ഗംഭീര തിരിച്ചുവരവ്. പരിക്ക് മൂലം ദീപ കര്‍മാകര്‍ രണ്ടു വര്‍ഷമായി മത്സരരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. തുര്‍ക്കിയിലെ മെര്‍സിനില്‍ നടന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വേള്‍ഡ് ചാലഞ്ച് കപ്പിലെ വോള്‍ട്ട് ഇനത്തിലായിരുന്നു ദീപയുടെ സ്വര്‍ണം നേട്ടം.
14.150 പോയിന്റോടെയാണ് ദീപ സ്വര്‍ണം സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ 13.400 പോയിന്റാണ് ദീപ നേടിയത്. ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വര്‍ണമാണിത്. 2016 റിയോ ഒളിംപിക്‌സില്‍ ദീപയ്ക്ക് നാലാമതെത്താനെ കഴിഞ്ഞുള്ളൂ. ആദ്യ ശ്രമത്തില്‍ 5.400 ഡിഫികല്‍റ്റി പോയിന്റും 8.700 എക്‌സിക്യൂഷന്‍ പോയിന്റും അടക്കമാണ് 14.100 പോയിന്റ് നേടിയത്. രണ്ടാം ശ്രമത്തില്‍ 14.200 (5.600+8.600) പോയിന്റുമാണ് നേടിയത്. ഇന്‍ഡൊനീഷ്യയുടെ റിഫ്ദ ഇര്‍ഫാനാലുത്ഫി 13.400 പോയിന്റുമായി വെള്ളിയും തുര്‍ക്കിയുടെ ഗോക്‌സു സാന്‍ലി 13.200 പോയിന്റുമായി വെങ്കലവും നേടി.
https://www.facebook.com/Malayalivartha

























