ഹൈദരാബാദിലെ ഹോട്ടലില്‍ നടന്ന റൈഡില്‍ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍ സംഘത്തില്‍ പെട്ട സിനിമാ നടിയെയും രക്ഷപ്പെടുത്തി; വേശ്യാലയ നടത്തിപ്പുകാരനടക്കം രണ്ടുപേര്‍ പിടിയില്‍

ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന മിന്നല്‍ പരിശോധനയില്‍ വന്‍ സെക്‌സ് റാക്കറ്റ് പോലീസ് പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. വേശ്യാവൃത്തിനടത്തിപ്പു സംഘത്തില്‍ അകപ്പെട്ട സിനിമാ നടിയെയും പോലീസ് രക്ഷപ്പെടുത്തി.
വേശ്യാലയ നടത്തിപ്പുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. അറസ്റ്റിലായ രണ്ടുപേരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ആഗ്ര സ്വദേശിനിയായനടിയാണ് പോലീസ് രക്ഷപ്പെടുത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നടക്കം പെണ്‍കുട്ടികളെ വശീകരിച്ച് ഇവിടെയെത്തിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാധമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരാഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ ഹോട്ടലില്‍ എത്തിച്ചിരുന്നത്. ഇടപാടുകാരില്‍നിന്ന് 20,000 രൂപവീതമാണ് വാങ്ങിയിരുന്നത്.
https://www.facebook.com/Malayalivartha

























