നാലു ലക്ഷത്തോളം തൊഴിലാളികള്‍ ആശങ്കയില്‍... 50 വയസ്സു കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചു വിടാനൊരുങ്ങി യുപി സര്‍ക്കാര്‍

50 വയസ് കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചു വിടാനൊരുങ്ങി യു.പി സര്‍ക്കാര്‍. ജീവനക്കാരുടെ കാര്യപ്രാപ്തി അളക്കുന്നതിനായി പ്രത്യേക സ്‌ക്രീനിംഗ് നടത്തിയിച്ചാവും പിരിച്ചുവിടല്‍. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി നാല് ലക്ഷം തൊഴിലാളികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 50 കഴിഞ്ഞ ജീവനക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗ് നടത്തി പിരിച്ചു വിടല്‍ നോട്ടീസ് നല്‍കാന്‍ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ജൂലൈ 31ന് മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി മുകുള്‍ സിംഹാള്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജോലിയിലെ കൃത്യത, ജോലി പൂര്‍ത്തിയാക്കുന്നതിലെ വേഗത എന്നിവയെല്ലാമായിരിക്കും സ്‌ക്രീനിംഗില്‍ പരിശോധിക്കുക. തുടര്‍ന്ന് പിരിച്ചു വിടേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കും. 50 കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നോട്ടീസ് നല്‍കി പിരിച്ചു വിടാമെന്ന് യു.പി സര്‍ക്കാരിന്റെ സര്‍വീസ് ബുക്കില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് യു.പി സര്‍ക്കാരിന്റെ വിശദീകരണം. ഈ പഴുത് മുതലെടുത്താണ് പിരിച്ചുവിടല്‍ നീക്കം.
അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉദ്യോഗസ്ഥരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























