ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാഷ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു ഞായറാഴ്ച രാത്രി മുതല്‍ സൈന്യം ഇവിടെ തെരച്ചില്‍ നടത്തിവരികയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇപ്പോഴും പ്രദേശത്ത് വെടിവയ്പ് തുടരുകയാണ്.
https://www.facebook.com/Malayalivartha

























