എന്ത്കൊണ്ട് അന്വേഷണം നടത്തുന്നില്ല ; പനീർസെൽവത്തിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

അനധികൃത സ്വത്ത് സമ്പാദനകേസിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം . അഴിമതിയുമായി ബന്ധപ്പെട്ട പരാതി ഗുരുതരമായിരുന്നിട്ടും എന്ത്കൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് ജസ്റ്റിസ് ജി. ജയചന്ദ്രന്‍ ചോദിച്ചു.കേസ് സിബിഐക്ക് വിടുന്നതിനെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡിവിഎസി) വിഭാഗം ഈ മാസം 23നകം നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
ഡിഎംകെ നേതാവ് ആര്‍.എസ്.ഭാരതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കഴിഞ്ഞ മാര്‍ച്ചില്‍ ഒപിഎസിനെതിരെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. പരാതി നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും വിജിലന്‍സ് നിഷ്‌ക്രിയത്വം കാണിക്കുകയാണ്. പനീര്‍ സെല്‍വവുമായി അടുപ്പമുള്ള വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍ നിന്ന് ആദായ നികുതി വകുപ്പ് പണമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി പിടിച്ചെടുത്തിരുന്നെന്നും ഡിഎംകെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha

























