കനത്ത മഴയില്‍ കാറില്‍ സഞ്ചരിക്കവേ നദിയിലെ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബം.. പ്രാണരക്ഷാര്‍ത്ഥം കാറിനു മുകളില്‍ അഭയം തേടി കുടുംബം... നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി, ഒടുവില്‍...

കനത്ത മഴയില്‍ കാറില്‍ സഞ്ചരിക്കവെ നദിയിലെ ഒഴുക്കില്‍പ്പെട്ട് ഒരുകുടുംബം. തിങ്കളാഴ്ച നവി മുംബൈയിലെ തലോജയിലുള്ള ഗോത്ഗാവിലാണ് സംഭവമുണ്ടായത്. അഷ്‌റഫ് ഖലീല്‍ ശൈഖും ഭാര്യ ഹാമിദയും രണ്ട് പെണ്‍മക്കളുമാണ് തലനാരിഴക്ക് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഒഴുക്കില്‍പ്പെട്ട കാര്‍ കല്ലില്‍ തട്ടി തങ്ങിയത് രക്ഷയായി. എന്നാല്‍, നദിയിലെ ജലനിരപ്പ് വര്‍ധിച്ചതോടെ കാറില്‍ വെള്ളം കയറി. ഇതോടെ കുടുംബം കാറിനു മുകളില്‍ അഭയം തേടി.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയറുകെട്ടി ഒരോരുത്തരെയായി കരക്ക് എത്തിക്കുകയായിരുന്നു.
കുടുംബം പ്രാഥമിക ചികിത്സക്കു ശേഷം വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു. നാട്ടുകാരായ നാരായണ്‍ 
ഗംഗാറാം പാട്ടീല്‍, ലാഹു നാരായണ്‍ പാട്ടീല്‍, ലക്ഷ്മണ്‍ ധുമല്‍, തുള്‍സിറാം നിഖുദ്കറവ്,

രൂപേഷ് പാട്ടീല്‍ എന്നിവരുടെ സമയോചിത രക്ഷാപ്രവര്‍ത്തനവും ഭാഗ്യവുമാണ് കുടുംബത്തെ രക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു
.
https://www.facebook.com/Malayalivartha

























