അമ്മ കുളിക്കുന്നത് പതിവായി ഒളിഞ്ഞു നോക്കിയിരുന്ന സുഹൃത്തിനെ യുവാവ് കൊന്നു

അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു.23 വയസുകാരനായ യുവാവും സുഹൃത്തും ഞായറാഴ്ച രാത്രി ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. അതിന് ശേഷമാണ് സംഭവം നടന്നത്. കത്തികൊണ്ട് കുത്തിയതിന് ശേഷം യുവാവ് കഴുത്തറുക്കുകയും ചെയ്തു.കുത്തേറ്റ യുവാവിനെ കുത്തിയയാളുടെ സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കുത്തിയ യുവാവ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. ഇയാള്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അമ്മ കുളിക്കുമ്പോള്‍ സുഹൃത്ത് പതിവായി ഒളിഞ്ഞു നോക്കിയിരുന്ന കാര്യം കഴിഞ്ഞ മാസമാണ് യുവാവ് കണ്ടുപിടിച്ചത്. അതിന് പകരം വീട്ടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു.
ഹൈദരാബാദിന് സമീപത്തെ സെര്‍ലിംഗംപള്ളിയിലാണ് സംഭവം
https://www.facebook.com/Malayalivartha

























