ലോകത്തെ വിറപ്പിച്ച ഭീകരന്‍ ബിന്‍ലാദനെ പാകിസ്ഥാനിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടാന്‍ സഹായിച്ച ശ്വാനവര്‍ഗ്ഗം ബെല്‍ജിയന്‍ മലിനോയിസിനെ സേനയുടെ ഭാഗമാക്കാനൊരുങ്ങി സിഐഎസ്എഫ്

ലോകത്തെ വിറപ്പിച്ച ഭീകരന്‍ ഉസാമ ബിന്‍ ലാദനെ പാകിസ്ഥാനിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടാന്‍ അമേരിക്കന്‍ സൈന്യത്തെ സഹായിച്ച ശ്വാനവര്‍ഗം ബെല്‍ജിയന്‍ മലിനോയിസിനെ സേനയുടെ ഭാഗമാക്കാന്‍ ഒരുങ്ങി അര്‍ദ്ധസൈനിക വിഭാഗമായ സി.ഐ.എസ്.എഫ്. ഡല്‍ഹി മെട്രോ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സി.ഐ.എസ്.എഫിന്റെ നടപടി.പ്രധാനമായും ചാവേര്‍ ആക്രമണങ്ങളെ തടയുക എന്നതാണ് ലക്ഷ്യം.
ചാവേര്‍ സംഘത്തെ മണത്തറിയുന്നതില്‍ ബെല്‍ജിയന്‍ മലിനോയിസിനുള്ള കഴിവ് അപാരമാണ്. അതുതന്നെയാണ് മലിനോയിസിനെ കൂടെക്കൂട്ടാന്‍ തീരുമാനിച്ചതിന് കാരണമെന്ന് സി.ഐ.എസ്.എഫ് വക്താവ് പ്രതികരിച്ചു. ഇത് പ്രാവര്‍ത്തികമായാല്‍ ബെല്‍ജിയന്‍ മലിനോയിസ് സംഘമുള്ള ആദ്യ ഡോഗ് സ്‌ക്വാഡ് എന്ന കീര്‍ത്തി സി.ഐ.എസ്.എഫിന് കൈവരും.നിലവില്‍ ആസാമിലെ കാസിരംഗ അടക്കമുള്ള രാജ്യത്തെ വിവിധ വന്യജീവി സങ്കേതങ്ങളില്‍ നായാട്ട് തടയുന്നത് ലക്ഷ്യമിട്ടുകൊണ്ട് മലിനോയിസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ഏത് കാലാവസ്ഥയിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശരീരഘടനയാണ് ഇവയുടെ മറ്റൊരു പ്രത്യേകത. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയ ശ്വാനസംഘത്തിലെ പ്രധാനിയായിരുന്നു ബെല്‍ജിയന്‍ മലിനോയിസ്.
https://www.facebook.com/Malayalivartha

























