കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍

കാലവര്‍ഷക്കെടുതിയില്‍ നട്ടം തിരിയുന്ന കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു.
മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാമെന്നും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ധനസഹായ വിഷയത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ കാലവര്‍ക്ഷക്കെടുതി സഭയില്‍ ഉന്നയിച്ചപ്പോഴാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























