വർഷങ്ങൾ നീണ്ട പ്രണയം... ഭര്‍ത്താവിന്റെ ആദ്യ വിവാഹവും വിവാഹ മോചനവും സഹിക്കാനായില്ല; മാനസികമായി തകര്‍ന്ന അനീസ്സിയ തന്റെ പ്രാണന് തുല്യം സ്നേഹിച്ച ഭര്‍ത്താവിന് അവസാന സന്ദേശമയച്ച് മരണത്തിന് കീഴടങ്ങി

ജര്‍മ്മന്‍ എയര്‍ലൈനില്‍ ജോലി ചെയ്യുന്ന എയര്‍ഹോസ്റ്റസ് അനീസ്സിയ കഴിഞ്ഞ ദിവസം ദക്ഷിണ ഡല്‍ഹിയില്‍ ആത്മഹത്യചെയ്തത് ഭര്‍ത്താവ് വിവാഹമോചിതനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണെന്ന് നിഗമനം. വെള്ളിയാഴ്ച തന്റെ വീടിന്റെ ടെറസില്‍ നിന്നും ഇവര്‍ താഴേയ്ക്ക് ചാടുകയായിരുന്നു.
അതേസമയം സിംഗ്വി അനീസ്സിയയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായിട്ടാണ് അനീസ്സിയയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. മായങ്കിന്റെ മാതാപിതാക്കള്‍ സ്ത്രീധനം ചോദിച്ച് മാനസീകപീഡനവും നടത്തിയിരുന്നതായി ആരോപണമുണ്ട്. സംഭവത്തില്‍ തിങ്കളാഴ്ച മായങ്കിനെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ജര്‍മ്മന്‍ എയര്‍ലൈനില്‍ ജോലി ചെയ്യുന്ന അനീസ്സിയ ഭര്‍ത്താവും സോഫ്റ്റ്വേര്‍ എഞ്ചിനീയറുമായ മായങ്ക് സിംഗ്വിയും 2016 ഫെബ്രുവരി 23 നാണ് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഒരു തവണ വിവാഹം കഴിച്ചയാളും വിവാഹമോചിതനാണെന്നും അവര്‍ തിരിച്ചറിഞ്ഞത് ഒരു മാസം മുമ്ബ് മാത്രമാണ്. തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മാങ്ക് ഒരിക്കലും അനീസ്സിയയെ അറിയിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ഈ വിവരം അറിഞ്ഞപ്പോള്‍ അനീസ്സിയ മാനസീകമായി തകര്‍ന്നു. തുടര്‍ന്ന് ഇരുവരും ഇക്കാര്യം പറഞ്ഞ് വഴക്കുണ്ടാക്കിയിരിക്കാം എന്നാണ് പോലീസ് നിഗമനം.
https://www.facebook.com/Malayalivartha

























