അമ്മയെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല!! അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് അഴുകിയ ശരീരം: അയല്‍ക്കാര്‍ പോലുമറിഞ്ഞില്ല...
മലയാളിയായ വൃദ്ധയുടെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശിനി നന്ദിനി നായരുടെ മൃതദേഹമാണ് ഇവര്‍ താമസിക്കുന്ന ഹൈദരാബാദ് നോർത്ത് കമലാനഗറിലെ വീട്ടിൽനിന്ന് കണ്ടെത്തിയത്. ഹൈദരാബാദ് ഇ.സി.ഐ.എല്ലിലായിരുന്നു ജോലി. ഇവരുടെ ഭർത്താവിനും ഇതേ സ്ഥാപനത്തിലായിരുന്നു ജോലി. ഭര്‍ത്താവിന്റെ മരണശേഷം അയല്‍ക്കാരുമായൊന്നും സമ്പര്‍ക്കം പുലര്‍ത്താതെ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.
അമേരിക്കയിൽ ജോലിയുള്ള ഇവരുടെ മക്കൾ ശ്രീദേവിയും ശ്രീലതയും കുടുംബസമേതം അവിടെയാണ് താമസം. കുഷായിഗുഡയിലെ വീട്ടില്‍ നന്ദിനി നായര്‍ എല്ലാ ജോലികളും സ്വയം ചെയ്തുവരികയായിരുന്നുവെന്ന് കുഷായിഗുഡ പോലീസ് പറഞ്ഞു. അവസാനമായി അയൽക്കാർ ഇവരെ കണ്ടത് കഴിഞ്ഞ മാസമാണ്.
രണ്ടു ദിവസം മുമ്പാണ് മകൾ ശ്രീദേവി ഹൈടെക് സിറ്റിയിൽ താമസിക്കുന്ന അവരുടെ അമ്മാവൻ സുനിൽ കുമാറിനെ വിളിച്ച് അമ്മയെ ഫോണിൽ കിട്ടുന്നില്ലെന്ന വിവരം അറിയിക്കുന്നത്. സുനിൽ കുമാർ കുഷായി ഗുഡയി ലെത്തി വീട് തുറന്നുനോക്കുമ്പോഴാണ് മൃതദേഹം കാണുന്നത്. ഗാന്ധി ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ഹൈദരാബാദിൽ തന്നെ സംസ്കരിച്ചു.
https://www.facebook.com/Malayalivartha