Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം നാളെ ലോക്‌സഭയില്‍ ; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് ശിവസേന സ്വീകരിക്കുന്ന നിലപാടിനെ

19 JULY 2018 12:23 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം നാളെ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാനിരിക്കെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന സ്വീകരിക്കുന്ന നിലപാടിനെ പറ്റിയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ നീക്കത്തെ എളുപ്പത്തില്‍ നേരിടാമെന്ന പൂര്‍ണ ആത്മവിശ്വാസത്തിലാണ് ബിജെപി.

535 അംഗ ലോകസഭയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 313 അംഗങ്ങളാണ് ഉള്ളത്. അവിശ്വാസ വോട്ടെടുപ്പ് വിജയിക്കാന്‍ വേണ്ടുന്ന 268നേക്കാള്‍ എത്രയോ കൂടുതല്‍ പിന്തുണ ബിജെപിക്കുണ്ട്. ശിവസേന സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസമാണ് ബിജെപി പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച മാസങ്ങളായി ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ശിവസേനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ ശത്രു ശിവസനേയാണെന്നും ബി.ജെ.പി ഭ്രാന്തനായ കൊലയാളിയാണെന്നുമൊക്കെയുള്ള പ്രസ്‌താവന സഖ്യത്തില്‍ തന്നെ വിള്ളല്‍ വീഴ്‌ത്തിയിരുന്നു. പല തവണയായി രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും പ്രശംസിക്കാനും മടി കാട്ടിയില്ല. 1990 മുതല്‍ ശിവസേന എന്‍ഡിഎ സഖ്യകക്ഷിയാണ്.

2014ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനയേക്കാള്‍ മുന്നിലെത്തിയതോടെയാണ് അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായത്. 2019ലെ പൊതുതെരഞ്ഞടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായിട്ടല്ല മത്സരിക്കുക എന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (3 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (10 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (19 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (32 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (41 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (46 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends