എല്ലാ ഇന്ത്യക്കാര്‍ക്കും സത്യം അറിയാനുള്ള അവകാശമുണ്ട് ;സത്യത്തെ മൂടിവയ്ക്കാനാണ് ബിജെപിയുടെ ശ്രമം ; മാറ്റങ്ങള്‍ വിവരാവകാശ നിയമത്തെ ഉപയോഗ്യശൂന്യമാക്കുമെന്ന് രാഹുല്‍ ഗാന്ധി
വിവരാവകാശ നിയമഭേദഗതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി .വിവരാവകാശ നിയമം ഭേദഗതിചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എല്ലാ ഇന്ത്യക്കാരും എതിര്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു . വിവരാവകാശ നിയമത്തില്‍ കൊണ്ടുവരാനിരിക്കുന്ന മാറ്റങ്ങള്‍ നിയമത്തെ ഉപയോഗശൂന്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു .
എല്ലാ ഇന്ത്യക്കാര്‍ക്കും സത്യം അറിയാനുള്ള അവകാശമുണ്ട്. എന്നാല്‍ സത്യത്തെ മൂടിവയ്ക്കാനാണ് ബിജെപിയുടെ ശ്രമം. അധികാരത്തിലുള്ളവരെ ജനങ്ങള്‍ ചോദ്യം ചെയ്യരുതെന്നതാണു ബിജെപിയുടെ നയം. വിവരാവകാശ നിയമത്തെ ഉപയോഗ ശൂന്യമാക്കുന്ന തീരുമാനങ്ങളെ എല്ലാവരും എതിര്‍ക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
2005ലെ വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തി വിവരാവകാശ ഭേദഗതി ബില്ല്-2018 അവതരിപ്പിക്കാനാണ് നീക്കം. സ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും വിവരാവകാശ കമ്മീഷണര്‍മാരുടെ ശമ്ബളം, കാലാവധി എന്നിവയിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് വരുത്തുന്നത്. കമ്മീഷണര്‍മാരുടെ കാലാവധിയും ശമ്ബളവും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുമെന്നാണ് പുതിയ ഭേദഗതി പറയുന്നത്.
https://www.facebook.com/Malayalivartha