അനുജനെ കൊന്നതിന് സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി ഏഴാം ക്ലാസ്സുകാരിയുടെ പ്രതികാരം; ഒടുവിൽ സംഭവിച്ചത്....

ഉത്തര്‍പ്രദേശിൽ സഹോദരന്റെ കൊലപാതകത്തിന് പകരം ചോദിക്കാൻ ഏഴാം ക്ലാസ്സുകാരി സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി. അതേസമയം വിഷം കലർത്തിയത് കൃത്യസമയത്ത് അറിയാനായതിനാൽ ഒഴിവാക്കനായത് വൻദുരന്തമാണ്.
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബൗലിയയിലെ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. പരിപ്പ് കറിയിലാണ് വിഷം കലര്‍ത്താന്‍ കുട്ടി ശ്രമിച്ചത്. സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
ഏപ്രില്‍ രണ്ടിനാണ് കുട്ടിയുടെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിടിയിലായ ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്. അനുജന്റെ മരണത്തിന് പകരം വീട്ടാന്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും കൊല്ലാന്‍ കുട്ടി തീരുമാനിക്കുകയായിരുന്നു.
സ്കൂളിലെ അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ജോലിക്കാരിയാണ് കുട്ടി വിഷം ചേർക്കുന്നത് കണ്ടു പിടിച്ചത്. തുടർന്ന് പ്രിൻസിപ്പാളിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിൽ എടുത്തു. ഭക്ഷണം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























