പുതിയ നൂറു രൂപ നോട്ടിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്

പുറത്തിറങ്ങുന്നതിനു മുമ്പേ പുതിയ നൂറ് രൂപ നോട്ടിന് വന്‍വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ലാവന്‍ഡര്‍ നിറത്തിലാണ് പുതിയ നോട്ടുകള്‍ അച്ചടിക്കുക. 66 മില്ലിമീറ്റര്‍ വീതിയും 142 മി.മീ നീളവുമുള്ള നോട്ടാണ് അച്ചടിക്കാനൊരുങ്ങുന്നത്. മഹാത്മാഗാന്ധി സീരിയസിലുള്ള ഈ പുതിയ നോട്ട് വന്നാലും പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അവസരവുമുണ്ട് അടുത്ത സെപ്തംബറിലാകും നോട്ട് പുറത്തിറങ്ങുന്നത്.
2016 ലെ നോട്ട് നിരോധന കാലത്ത് നൂറ് രൂപ നോട്ടുകള്‍ക്ക് നിറം മങ്ങിയിരുന്നു. പിന്നീട് മജന്ത നിറത്തില്‍ രണ്ടായിരത്തിന്റെ നോട്ടും ഗ്രേ നിറത്തില്‍ അഞ്ഞൂറിന്റെ നോട്ടും വന്നു. അമ്പതിന്റെയും പത്തിന്റെയും നോട്ടുകള്‍ക്കും നിറം മാറിയിരുന്നു. പുതിയ നോട്ടിന്റെ നിറം പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയ കാത്തിരിക്കുകയാണ്. ഒപ്പം പുതിയ നോട്ടിന്റെ കാര്യത്തില്‍ പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്
https://www.facebook.com/Malayalivartha


























