പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ യാത്രകൾക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് കോടികൾ ; സന്ദര്‍ശിച്ചത് 84 രാജ്യങ്ങളും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത് 1484 കോടി രൂപ. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഇതുസംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തി. 2014 ജൂണ്‍ 15 മുതല്‍ 2018 ജൂണ്‍ 10വരെ 84 വിദേശരാജ്യങ്ങൾ പ്രധാനമന്ത്രി സന്ദര്‍ശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
വിദേശയാത്രകളില്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനത്തിനായി 1088.42 കോടി രൂപയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപയുംഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് 9.12 കോടി രൂപയും ചെലവാക്കി.
2014 മെയ്ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം 42 വിദേശയാത്രകളില്‍ 84 രാജ്യങ്ങളാണ് നരേന്ദ്ര മോദി സന്ദര്‍ശിച്ചത്. ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ 2017-18 വര്‍ഷങ്ങളില്‍ നടത്തിയ വിദേശയാത്രകളുടെ ഹോട്ട്‌ലൈന്‍ സംവിധാനത്തിനുള്ള ചെലവുകളും 2018 -19 കാലത്തെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ചെലവും ഉള്‍പ്പെടുത്തിയിട്ടില്ലന്നതും വ്യക്തം.15-16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഈ കാലയളവിൽ 24 രാജ്യങ്ങളാണ് സന്ദർശിച്ചത്. 2017-18 ല്‍ 19 ഉം 2016-17 ല്‍ 18 ഉം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014-15 ല്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha


























