മോഡി സർക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ; നിഷ്പക്ഷ കക്ഷികലുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാ

മോഡി സർക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് അവതരിപ്പിക്കും. ഈ അവസരത്തിൽ നിഷ്പക്ഷ കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. എ.ഐ.എ.ഡി.എം.കെ, ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി എന്നീ പാർട്ടി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.
എ.െഎ.എ.ഡി.എം.കെയും തെലങ്കാന രാഷ്ട്ര സമിതിയും സർക്കാറിന് അനുകൂലമായി നിലപാടെടുക്കുമെന്നാണ് സൂചന. അതേസമയം, സഖ്യകക്ഷിയായ ശിവസേന അവസാന നിമിഷം സർക്കാറിന് അനുകൂലമായി വോട്ടു ചെയ്യാനാവശ്യപ്പെട്ട് നൽകിയ വിപ്പ് പിൻവലിച്ചു. നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. 533 അംഗ സഭയിൽ എൻ.ഡി.എക്ക് 314 അംഗങ്ങളുണ്ട്. 267 പേർ പിന്തുണച്ചാൽ ഭൂരിപക്ഷം ലഭിക്കും. അതേസമയം 152 പേർ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നു.
https://www.facebook.com/Malayalivartha


























