നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയ ചര്‍ച്ച ആരംഭിച്ചു ; വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് ശിവസേന; ബിജെഡി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു

നരേന്ദ്രമോദി സര്‍ക്കാറിനെതിരായ ടിഡിപി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു. നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയമാണ് ഇപ്പോള്‍ ലോക്‌സഭ പരിഗണിക്കുന്നത്.
ടിഡിപിയുടെ പ്രമേയത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും പിന്തുണക്കുന്നുണ്ട്. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. ടി.ഡി.പി അംഗം ജയദേവ് ഗല്ല അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. ആന്ധ്രപ്രദേശ് വിഷയത്തില്‍ ഊന്നിയായിരുന്നു ജയദേവ് ഗല്ലയുടെ പ്രസംഗം
എന്നാൽ ബിജു ജനതാദള്‍ (ബിജെഡി) അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതുകൂടാതെ, 18 എംപിമാരുള്ള ശിവസേന വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. നിലവില്‍, ഇപ്പോള്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നവരുടെ എണ്ണം 296 ആണ്. അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു.
https://www.facebook.com/Malayalivartha


























