സര്‍ക്കാറിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമുണ്ടെന്ന് തരൂറിന്റെ വിമർശനം ; പിന്നാലെ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ലെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. സാമ്പത്തിക കുറ്റകൃത്യം നടത്തി ഒളിച്ചോടിയവരെ സംബന്ധിച്ച ബില്ല് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യവെയാണ് ഗോയലിന്റെ പരാമര്‍ശം. വിദേശ ഉച്ചാരണം മൂലം തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ലെന്നായിരുന്നു ഗോയലിന്റെ പരിഹാസം.
ബില്ല് അവതരിപ്പിച്ചുകൊണ്ട് ശശി തരൂര്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാറിെന്റ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമുണ്ടെന്ന് തരൂര്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കിനെ കബളിപ്പിച്ച്കോടിക്കണക്കിന് രൂപ പറ്റിച്ച് മുങ്ങിയ നീരവ് മോദി ദാവോസില്‍ പ്രധാനമന്ത്രിക്കൊപ്പം ഇരുന്ന് ഫോട്ടോ എടുത്തതിനെയും തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ബില്ലില്‍ നടന്ന സംവാദത്തിന് മറുപടി പറയവെയാണ് തരൂരിന്റെ വിദേശ ഇംഗ്ലീഷ് ഉച്ചാരണം മനസിലായില്ലെന്ന് ഗോയല്‍ പറഞ്ഞത്. എന്നാല്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഗോയലിന്റെ പ്രസ്താവനയെ എതിര്‍ത്തു രംഗത്തെത്തി.
https://www.facebook.com/Malayalivartha


























