ഗുരുഗ്രാം സ്‌കൂള്‍ ബാത്‌റൂമില്‍ രണ്ടാംക്ലാസുകാരനെ കഴുത്തറുത്ത് കൊന്നകേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഗുരുഗ്രാം സ്‌കൂള്‍ ബാത്‌റൂമില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ പതിനാറുകാരന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുട്ടിയുടെ പിതാവാണ് അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ജാമ്യാപേക്ഷ നിരസിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി നടപടി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയും ഹര്‍ജി തള്ളിയത്.
90 ദിവസം കൊണ്ടല്ല, 60 ദിവസം കൊണ്ട് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്ക് ജീവപര്യന്തം ശിക്ഷ വധിക്കാനാകില്ലെന്നും പിതാവ് വാദിച്ചു. എന്നാല്‍ സുപ്രീം കോടി ഈ വാദം അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha


























