അഫ്ഗാനിൽ വീണ്ടും താലിബാൻ ആക്രമണം; എട്ടു പേർ മരിച്ചു, ഏഴു പോലീസുകാർക്ക് സാരമായ പരിക്ക്

അഫ്ഗാനിസ്ഥാനിലുണ്ടായ താലിബാൻ ആക്രമണത്തിൽ എട്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ. അഫ്ഗാനിലെ പ്രൊവിൻസിലാണ് ആക്രമണമുണ്ടായത്. അതേസമയം ഏഴു പോലീസുകാർക്ക് സാരമായി പരിക്കേറ്റിട്ടുമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഖരീബാഗ് ജില്ലയിലെ പൊലീസ് ചെക്ക് പോസ്റ്റിലാണ് താലിബാന്റെ ആക്രമണം നടന്നതെന്ന് സെയ്ബ് ഖാന്‍ എല്‍ഹാം അറിയിച്ചു. താലിബാന്‍ വക്താവ് സബൂഹുല്ല മുജാഹിദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ആക്രമണത്തില്‍ 16 പൊലീസുകാര്‍ കൊല്ലപ്പെടുകയും, സര്‍ക്കാര്‍ സ്ഥാപനം തകര്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























