രാഹുലിന്റെ ആരോപണം അസത്യം ; റാഫേല്‍ ഇടപാടിൽ രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി നിര്‍മല സീതാരാമന്‍

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. രാഹുലിന്‍റെ ആരോപണം അസത്യമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഫ്രാന്‍സുമായി ഇന്ത്യ ഒപ്പിട്ട റാഫേല്‍ കരാറിന്‍റെ വ്യവസ്ഥകളെല്ലാം വെളിപ്പെടുത്താനാവില്ല. ഫ്രഞ്ച് പ്രസിഡന്‍റ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ ലോക്സഭയെ അറിയിച്ചു.
രാജ്യസുരക്ഷയില്‍ മോദി വിട്ടുവീഴ്ച ചെയ്തെന്നും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും അവിശ്വാസ പ്രമേയത്തിന്‍റെ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്ക് താല്‍പര്യം ചൈനയോടാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികള്‍ ചെലവഴിക്കുന്നു. ഇതിന് പിന്നില്‍ റാഫേല്‍ അഴിമതിപ്പണമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























